രാഹുൽ ഗാന്ധി വിളിച്ച യോഗം ഇന്ന്

കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വിളിച്ച യോഗത്തിൽ സംസ്ഥാന കോൺഗ്രസ്സിലെ ഭിന്നത ചർച്ചചെയ്യും. ഈ വർഷം അസ്സംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ, പാർട്ടിക്കുള്ളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഹൈകമാന്റ് ആലോചിക്കും. ഒപ്പം, എ-ഐ ഗ്രൂപ്പുകളുടെ ആവശ്യപ്രകാരം വിഎം സുധീരനെ നേതൃസ്ഥാനത്തു നിന്നും മാറ്റുമോ എന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

അതേസമയം, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഒരു തലമുറ മാറ്റം പാർട്ടിയിൽ വേണമെന്നാണ് ആഗ്രഹിക്കുന്നത്.

NO COMMENTS

LEAVE A REPLY