ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്

വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിൽ നിന്നായി ഒഴിവുവന്ന 57 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. രാജ്യസഭയിലെ മേധാവിത്വം നഷ്ടപ്പെടാതിരി ക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബിജെപിയും. ഏഴ് സംസ്ഥാനങ്ങളിൽ ഫലം പ്രവചനാധീതമാണ്. മറ്റ് വോട്ടുകൾ നേടാൻ ശ്രമിക്കുമ്പോൾതന്നെ തങ്ങളുടെ വോട്ടുകൾ ചോരാതിരിക്കാനുമുള്ള പരിശ്രമത്തിലാണ് എല്ലാ പാർട്ടികളും.

എട്ട്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ 30 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു. ബാക്കിയുള്ള 27 സീറ്റുകളിൽ പ്രമുഖ പാർട്ടി സ്ഥാനാർത്ഥികൾക്ക് പുറമെ വ്യവസായികളായ കക്ഷിരഹിതരും മത്സരിക്കുന്നു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമല സീതാരാമൻ, മുക്താർ അബ്ബാസ് നഖ്‌വി, ചൗധരി ബീരേന്ദ്രസിങ് എന്നിവർ വിജയം ഉറപ്പിച്ചുകഴിഞ്ഞു. സുരേഷ് പ്രഭു, പീയൂഷ് ഗോയൽ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പെടും.

ഉത്തർപ്രദേശിലെ 11 സീറ്റുകളിെേലാന്നിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കപിൽ സിപലമാണ് മത്സരിക്കുന്നത്. പ്രമുഖ വ്യവസായി ഹരിഹർ മഹാപത്രയുടെ ഭാര്യ പ്രീതി മഹാപത്രയെയാണ് സ്വതന്ത്രസ്ഥാനാർത്ഥിയിായ ബിജെപി നിർത്തിയിരിക്കുന്നത്. ഇത് കടുത്ത മത്സരത്തിന് ഇടയാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE