നാലാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ കർപ്പൂരം കത്തിച്ച അധ്യാപിക അറസ്റ്റിൽ

ക്ലാസിൽ ശ്രദ്ധിക്കാത്തതിന് നാലാംക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ കർപ്പൂരം കത്തിച്ച അധ്യാപിക അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലാണ് സ്‌കൂൾ അധ്യാപിക വൈജയന്തിമാല കുട്ടികളുടെ കാലിൽ കർപ്പൂരം കത്തിച്ചത്.

നാലാം ക്ലാസിൽ പഠിക്കുന്ന 15 കുട്ടികളാണ് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായത്. കാൽ പൊള്ളിയപ്പോൾ കരഞ്ഞ കുട്ടികളോട് ഇക്കാര്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് ഡിഎസ്പി നരേന്ദ്രകുമാർ പറഞ്ഞു.

കർപ്പൂരം കത്തിച്ച് കാൽ പൊള്ളിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തിയപ്പോഴാണ് സംഭവം പുറംലോകമാറിയുന്നത്. സംഭവത്തിൽ അധ്യാപികയേയും സ്‌കൂൾ പ്രധാനാദ്യാപകനേയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE