കോസ്റ്ററിക്കയ്ക്ക് വിജയത്തോടെ മടക്കം

0

കോപ അമേരിക്ക ഫുട്‌ബോളിൽ കൊളംബിയയെ പരാജയപ്പെടുത്തി കോസ്റ്ററിക്ക മടങ്ങി. ഒരു സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കോസ്റ്ററിക്ക പരാജയപ്പെടുത്തിയത്. എന്നാൽ കൊളംബിയയെ പരാജയപ്പെടുത്തിയെങ്കിലും കോസ്റ്ററിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി. കൊളംബിയ നേരത്തേ കോർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

കളി തുടങ്ങി രണ്ടാം മിനുട്ടിൽതന്നെ കൊളംബിയയുടെ ഗോൾപോസ്റ്റിലേക്ക് കോസ്റ്ററിക്കയുടെ ആദ്യഗോൾ എത്തി. യൊഹാൻ വെനഗോസാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ഏഴാം മിനുട്ടിൽ കൊഴംബിയ തിരിച്ചടിച്ചു. 34ആം മിനുട്ടിൽ കൊളംബിയയുടെ ഫാബ്ര അടിച്ച സെൽഫ് ഗോളാണ് ടീമിന്റെ പരാജയകാരണം. ഇതോടെ കോസ്റ്ററിക്ക ലീഡ് നേടി.

58ആം മിനുട്ടിൽ കോസ്റ്റിക്കയുടെ അടുത്ത ഗോൾ, 73ആം മിനുട്ടിൽ കൊളംബിയ മടക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കൊളംബിയ കോസ്റ്ററിക്കയോട് തോൽവി സമ്മതിച്ചു.

Comments

comments