Advertisement

നിങ്ങള്‍ ദുബായിലേക്കാണോ? എന്നാല്‍ ഈ സാധനങ്ങളുമായി വിമാനത്തില്‍ കാലു കുത്തരുത്.

June 12, 2016
Google News 0 minutes Read

ദുബായിലേക്ക് പോകുന്നവ്ര‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. ദുബായ് വിമാനത്താലളം അധികൃതരും വിമാനകമ്പനികളും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.
ലഗേജുകള്‍ക്ക്90 സെമീ നീളവും 75സെമീ ഉയരവും 60സെമീ വീതിയുമേ പാടുള്ളൂ എന്നതാണ് ഒരു തീരുമാനം. 32കിലോയില്‍ കൂടുതല്‍ ഭാരം ഉണ്ടാകാനും പാടില്ല. പെട്ടെന്ന് പാക്ക് ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ സാധനം കൊണ്ടുപോകാന്‍ പറ്റില്ല എന്നും നിര്‍ദേശമുണ്ട്.
ചുറ്റികകള്‍, ആണികള്‍, സ്ക്രൂ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള പണിയായുധങ്ങള്‍, കത്രിക, ബ്ലേഡ്, പെഴ്സണല്‍ ഗ്രൂമിംഗ് കിറ്റ്, വിലങ്ങുകള്‍, ലേസര്‍ ഗണ്‍, തോക്കിന്റെ മാതൃക, വെടിയുണ്ട, ലൈറ്റര്‍, ബാറ്റ്, ആയോധന ഉപകരണങ്ങള്‍, ഡ്രീല്ലറുകള്‍, കയറുകള്‍, അളവെടുക്കുന്ന ടേപ്പ്, പായ്ക്കിംഗ് ടേപ്പ്, ഇലക്ട്രിക്കല്‍ കേബിള്‍, വാക്കി ടോക്കി, 100മില്ലി ലിറ്ററില്‍ കൂടുകല്‍ ദ്രാവകം ഉള്‍പ്പെടുന്ന കുപ്പികള്‍ തുടങ്ങിയവയ്ക്കാണ് നിരോധനം വരുന്നത്.
പോരാത്തതിന് ലാപ്പ് ടോപ്പ് കൊണ്ടുപോകുകയാണെങ്കില്‍ പരിശോധനയ്ക്കായി പെട്ടെന്ന് എടുത്തുകൊടുക്കാന്‍ കഴിയുന്ന സ്ഥലത്തായിരിക്കണം  ഇത് സൂക്ഷിക്കുന്നതെന്ന പ്രത്യേക നിര്‍ദേശവും ഉണ്ട്. നിയമം ലംഘിക്കുന്നവരെ പിടികൂടി ഉടന്‍ നാട്ടിലേക്ക് മടക്കി അയയ്ക്കും. ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കാതെ യാത്രയില്‍ കൂടെ കരുതണമെന്നും യാത്രക്കാരോട് നിര്‍ദേശിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here