70വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അവർക്ക് വെളിച്ചമെത്തി

7 പതിറ്റാണ്ടിന്റെ കാത്തിരിപ്പുകൾക്കൊടുവിൽ ഗുജ്‌റാത്തിലെ ശിയാൽ ഭട്ട് ദ്വീപിൽ വെളിച്ചമെത്തി. സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷമാകുമ്പോഴും ഇവിടുത്തുകാർ വൈദ്യുതിക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഈ കാത്തിരിപ്പുകൾക്കാണ് ശനിയാഴ്ച മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ അവസാനമായത്.

നാല് വശവും അറബിക്കടലിനാൽ ചുറ്റപ്പെട്ട ശിയാൽ ഭട്ട് ദ്വീപിൽ 6000 പേർ മാത്രമാണ് ഉള്ളത്. 6.4 കിലോമീറ്റർ കടലിന്നടിിലൂടെ കേബിൾ വലിച്ച് പിപാവാവ് തുറമുഖത്തുനിന്നാണ് ശനിയാഴ്ച വൈദ്യുതി എത്തിച്ചത്. പശ്ചിം ഗുജ്‌റാത്ത് വിജ് കമ്പനിയാണ് ഇതിനുള്ള നടപടികളെടുത്തത്.

നേരത്തേതന്നെ വൈദ്യുതി എത്തിക്കാനായി കേബിളുകൾ വലിച്ചിരുന്നെങ്കിലും പിപാവാവ് തുറമുഖത്തെ നങ്കൂരങ്ങൾ കേബിളുകൾ നളിപ്പിക്കുമെന്നതിനാലാണ് പദ്ധതി നീണ്ടുപോയത്. മണ്ണെണ്ണ വിളക്കും ബാറ്ററിയുമാണ് ഈ ദ്വീപ് വാസികൾ ഇത്രയും നാൾ ഉപയോഗിച്ചുപോന്നിരുന്നത്. . ഇനിമുതൽ ദ്വീപിൽ എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി ലഭിക്കുമെന്നാണ് ഗുജ്‌റാത്ത് സർക്കാർ പറയുന്നത്.

NO COMMENTS

LEAVE A REPLY