ഫ്‌ളോറിഡയിൽ ഗേ ക്ലബിൽ വെടിവെപ്പ്; 20 പേർ മരിച്ചു. 42 പേർക്ക് പരിക്ക്

0
110

ഫ്‌ളോറിഡയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 20 പേർ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. ഓർലാൻഡോയിലെ പൾസ് നൈറ്റ് ക്ലബ്ബിൽ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് വെടിവെപ്പ് നടന്നത്.

പാർട്ടിക്കിടെ ക്ലബ്ബിനുള്ളിലേക്ക് അതിക്രമിച്ച് കടന്നയാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി ക്ലബ്ബിലുണ്ടായിരുന്നവരെ ബന്ദികളാക്കി. സംഭവം പുറത്തറിഞ്ഞതോടെ വൻ പൊലീസ് സന്നാഹം ക്ലബ്ബിലത്തെി അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തി. തുടർന്ന് ബന്ദികളാക്കിയവരെ വിട്ടയക്കുകയും ചെയ്തു. പരിക്കേറ്റവരെ ഓർലാൻഡോ റീജനൽ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു.

റൈഫിൾ, ഹാൻഡ്ഗൺ തുടങ്ങിയ ആയുധങ്ങളോടെയാണ് അക്രമി ക്ലബ്ബിലത്തെിയത്. പൾസ് ക്ലബിൽ നടന്നത് ഭീകര ആക്രമണമാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ക്ലബിൽ നൂറിലധികം പേർ ഉണ്ടായിരുന്നു. ഓർലാൻഡോയിലെ പ്രമുഖ ഗേ ക്ലബ്ബുകളിൽ ഒന്നാണിത്.

NO COMMENTS

LEAVE A REPLY