പാക്ക് മയക്കുമരുന്ന് സംഘത്തെ അതിർത്തിയിൽ വെടിവെച്ചുകൊന്നു

pak

പഞ്ചാബിലെ ഇന്ത്യ പാക് അതിർത്തിയിൽ മയക്കുമരുന്നുകള്ളക്കടത്തുകാരായ രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ ബി എസ് എഫ് വെടിവെച്ചുകൊന്നു. വെടിവെപ്പിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ബിഎസ്എഫിന്റെ പഞ്ചാബിലെ സവാന ഔട്ട് പോസ്റ്റിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഇവരിൽനിന്ന് 25 പാക്കറ്റ് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു. ബിഎസ്എഫിന്റെ പതിവ് പെട്രോളിങ്ങിനിടെയാണ് കള്ളക്കടത്തുകാർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ടത്.

കീഴടക്കാൻ ജവാൻമാർ ആവശ്യപ്പെട്ടെങ്കിലും ഇവർ ജവാൻമാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് വെടിവെച്ചു. സംഭവത്തെ തുടർന്ന്അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE