എളുപ്പം തയ്യാറാക്കാം പഴം കുഴച്ചത്

ഭക്തിയുടെ പുണ്യമാസം രുചിപെരുമയുടെ ദിനങ്ങള്‍ കൂടിയാണ്. സല്‍ക്കാരപെരുമയ്ക്ക് കേട്ട കോഴിക്കോട്ടുകാരുടെ പ്രധാനപ്പെട്ട പലഹാരങ്ങളിലൊന്നാണ് പഴം കുഴച്ചത്. നോമ്പ് തുറക്കാന്‍ മാത്രമല്ല അപ്രതീക്ഷിതമായി എത്തുന്ന വിരുന്നുകാരെ സല്‍ക്കരിക്കാനും ഈ വിഭവം വിളമ്പാം.

ആവശ്യമായ സാധനങ്ങള്‍ 

ഏത്തപ്പഴം പഴുത്തത്- 1 കിലോ‍

തേങ്ങ ചിരകിയത്- രണ്ട്

നെയ്യ്- രണ്ട് ടീ സ്പൂണ്‍

ഉണക്കമുന്തിരി- രണ്ട് ടീ സ്പൂണ്‍

അണ്ടിപ്പരിപ്പ്- ഒരു ടീസ്പൂണ്‍

ഏലയ്ക്കാ പൊടി- ഒരു ടീസ്പൂണ്‍

പഞ്ചസാര- കാല്‍ കിലോ

തയ്യാറാക്കുന്ന വിധം

IMG_0923

ഏത്തപ്പഴം പുഴുങ്ങി ചെറുതായി അരിയുക. ഉരുളിയില്‍ നെയ്യ് ചൂടാക്കി  നാലാമത്തെ ചേരുവകള്‍ വരട്ടുക. പഞ്ചസാര അലിഞ്ഞ ശേഷം ഏത്തപ്പഴം അരിഞ്ഞതും ചേര്‍ത്തിളക്കി വാങ്ങുക.

 

NO COMMENTS

LEAVE A REPLY