ഋഷിരാജ് സിംഗ് പണി കൊടുത്തു തുടങ്ങി

എക്സൈസ് കമ്മീഷണറായി ചുമതലയേറ്റതിനു ശേഷം ആദ്യ പണി ഋഷിരാജ് സിംഗിന്റെ ആദ്യ പണി തിരുവല്ലത്തെ ആര്‍ച്ച ബിയര്‍ പാര്‍ലറിന്. അനധികൃതമായി വിദേശ മദ്യം കച്ചവടം ചെയ്തതിന് ഇത് പൂട്ടാനും ഉത്തരവ് ഇട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഇപ്പോഴും റെയ്ഡ് തുടരുകയാണ്. 30 ലിറ്റര്‍ പഴകിയ കള്ള് ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. കാട്ടാക്കടയില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്.
സ്പിരിറ്റ് കടത്തിനും വാറ്റ് ചാരായത്തിനും എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ചുമതല ഏറ്റയുടനെ ഋഷിരാജ് പറഞ്ഞിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE