”ഓട്ടമത്സരത്തിൽ മുയലിനെ തോൽപ്പിക്കാൻ എനിക്കുണ്ട് രണ്ട് ചക്രങ്ങൾ”

ആമ ഇഴഞ്ഞു നീങ്ങുന്നതൊക്കെ പഴഞ്ചൻ ഫാഷൻ. ഇപ്പോൾ ചക്രങ്ങളിൽ ഉരുളാനും മുയലിനേക്കാൾ മുന്നിലെത്താനും കഴിയും ഈ ആമയ്ക്ക്.
വെറുതെയങ്ങ് ഉരുളുന്നതല്ല. മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് ലഭിച്ചതാണ് പാവം ആമയ്ക്ക് ഈ ചക്രങ്ങൾ.

കാട്ടിൽവെച്ച് കീരിയുടെ കടിയേറ്റ് കാലുകൾ നഷ്ടപ്പെട്ടതോടെയാണ് ആമയ്ക്ക് ചക്രങ്ങൾ വെച്ചുപിടിപ്പച്ചത്. തമിഴ്‌നാട്ടിലെ വണ്ടല്ലൂർ അരിഗ്നർ അന്ന പാർക്കിലാണ് കാലുകൾ നഷ്ടമായ ആമയ്ക്ക് ഇരു ചക്രങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കാട്ടിൽ കാലുകളിൽ ആഴത്തിലുള്ള മുറിവുമായി അനങ്ങാനാകാത്ത ആമയെ പാർക്കിലെ ജോലിക്കാരൻ കാണുന്നത്. കാല് നഷ്ടമായതോടെയാണ് ആമയ്ക്ക് മുൻകാലുകൾക്ക് പകരം ചെറിയ ചക്രങ്ങൾ പിടിപ്പിച്ചത്. ഇപ്പോൾ ഈ കുഞ്ഞ് ആമയ്ക്ക് മറ്റ് ആമകളേക്കാൾ വേഗത്തിൽ എത്താനും ഇരതേടാനും കഴിയുന്നുണ്ടെന്നാണ് പാർക്ക് അധികൃതർ പറയുന്നത്.

NO COMMENTS

LEAVE A REPLY