ഇടത് സർക്കാരിന്റെ പ്രവർത്തനം ശരിയായ ദിശയിലെന്ന് വിഎസ്

0

ഇടത് സർക്കാരിന്റെ പ്രവർത്തനം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാറിൻറെ രണ്ടാഴ്ചത്തെ പ്രവർത്തനം ഇതിന് തെളിവാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സർക്കാറിൻറെ ഇടപെടൽ മികച്ച തുടക്കമാണെന്നും അച്യുതാനന്ദൻ ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാർ കേരളത്തെ ഈജിയൻ തൊഴുത്താക്കി മാറ്റി. ഇത് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇടതു സർക്കാരെന്നും വി.എസ് പറഞ്ഞു.

Comments

comments