ഇതാണ് നുമ്മ പറഞ്ഞ ആ ടെലിപ്രോംറ്റർ

മോദിയുടെ പ്രസംഗത്തോടെയാണ് സാധാരണ ജനങ്ങൾ ഇതെന്താ ഈ ടെലിപ്രോംറ്റർ എന്ന് ചോദിച്ചു തുടങ്ങിയത്. പലർക്കും എന്താണ് ഈ ഉപകരണം എന്ന് അറിയില്ല. ട്രോളിയവർ പോലും ഇതെന്താന്ന് കണ്ടിട്ടില്ല.

ടെലിപ്രോംറ്റർ അഥവാ ഓട്ടോക്യൂഎന്ന ഉപകരണസംവിധാനം 1950 ൽ ഫ്രെഡ് ബാർറ്റൻ ജൂനിയർ ആണ് കണ്ടു പിടിച്ചത്. അമേരിക്കയിൽ ആണ് ജനനം.

Teleprompter new and old style

ദ്രിശ്യമാധ്യമരംഗം അഭൂതപൂർവ്വമായ വളർച്ച പ്രാപിച്ച 90 കളിൽ ഇത് ടെലിവിഷൻ മേഖലയിലെ ഒഴിച്ചു കൂടാനാവാത്ത ഒരിനമായി മാറി. ന്യൂസ്‌ റീഡ് ചെയ്യുന്നവർക്ക് സഹായകമായിട്ടാണ് ഇതിന്റെ പിന്നീടുള്ള ഭാവി ശോഭാനമായത്. .ഇന്ന് എല്ലാ ദ്രിശ്യ മാധ്യമങ്ങളും വാർത്തവായനക്ക് ഇതിന്റെ സഹായം സ്വീകരിച്ചു വരുന്നു.

Teleprompter tv

ടെലിവിഷനിൽ വാർത്തയും പരിപാടികളും അവതരിപ്പിക്കുന്നവർക്ക് ക്യാമറയിലേക്കുതന്നെ നോക്കി സ്‌ക്രിപ്റ്റ് വായിക്കാൻ കഴിയുന്ന സം‌വിധാനമാണ്‌ ടെലിപ്രോംറ്റർ (ഓട്ടോക്യൂ എന്നും ഇതിനു പേരുണ്ട്). ഇങ്ങനെ വായിക്കുമ്പോൾ അവതാരകൻ പ്രേക്ഷകരുമായി നേരിട്ട് സം‌വദിക്കുന്ന പ്രതീതിയുണ്ടാകുന്നു. അവതാരകരെ അല്ലെങ്കിൽ പ്രാസംഗികകരെ അഭിമുഖീകരിച്ചിരിക്കുന്ന കാമറയുടെ ലെൻസിനു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിൽ വലിയ അക്ഷരങ്ങളിൽ തെളിയുന്ന ടെക്സ്റ്റാണ്‌ വായിക്കുന്നത്. അതായത് ഇതിലെ അക്ഷരങ്ങൾ മുന്നിൽ നിൽക്കുന്നവർക്ക് കാണാം. പിന്നിൽ ഇരിക്കുന്ന സദസിനു ഒരു കണ്ണാടിയിലൂടെ എന്ന വണ്ണം സംസാരിക്കുന്ന ആളിനെ മാത്രമേ കാണാൻ കഴിയൂ. ഉപകരണസഹായത്തോടെ അവതാരകർക്കു തന്നെ ഓട്ടോക്യൂവിന്റെ വേഗത നിയന്ത്രിക്കാം.

teleprompter modi

ഔദ്യോഗിക പരിപാടികളിൽ എല്ലാ രാഷ്ട്രനായകരും പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതു ഓട്ടോക്യൂ അല്ലെങ്കിൽ ടെലിപ്രോംറ്റർ ഉപയോഗിച്ചു തന്നെയാണ്. 2010 ഒബാമ ഇന്ത്യ സന്ദർശിച്ച വേളയിൽ ഈ സംവിധാനം ഉപയോഗിച്ചാണ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Teleprompter obama

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE