വരു നമുക്കും നൽകാം ജീവന്റെ ഒരു തുള്ളി രക്തം.

ഹൃദയസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി നാളെ(ചൊവ്വ) ട്വന്റി ഫോർ ന്യൂസ് വെബ്‌സൈറ്റിന്റെ രക്തദാന ക്യാമ്പ്. ഫഌവേഴ്‌സ് ചാനൽ അങ്കണത്തിലാണ് ഡോണേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന രക്ത ദാനക്യാമ്പ് നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുക. ട്വന്റി ഫോർ ന്യൂസ് വെബ്‌സൈറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഈ സമയം ഇങ്ങോട്ട് കടന്നു വരാം, രക്തദാനം എന്ന മഹത്തായ സന്ദേശത്തിൽ പ്രവൃത്തിയിലൂടെ പങ്കാളികളാവാം.

NO COMMENTS

LEAVE A REPLY