ഗായിക ക്രിസ്റ്റീന ഗ്രിമ്മിയുടെ കൊലയാളിയെ തിരിച്ചറിഞ്ഞു.

അമേരിക്കൻ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മിയെ വെടിവച്ച് കൊന്നയാളെ തിരിച്ചറിഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബർഗ്ഗ് സ്വദേശി കെവിൻ ജെയിംസ് ലൊയ്‌ബെലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഒർലാൻഡോയിൽ നിന്നാണ് ഇയാൾ എത്തിയത്. വരുമ്പോൾ ഇയാളുടെ കയ്യിൽ രണ്ട് തോക്കും ഒരു കത്തിയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഗീത പരിപാടിയ്ക്ക് ശേഷം ആരാധകർക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്നതിനിടെയാണ് ക്രിസ്റ്റീനയെ ഇയാൾ ആക്രമിച്ചത്. ക്രിസ്റ്റീനയെ വെടി വച്ചശേഷം ഇയാൾ സ്വയം വെടിയുയർത്തിരുന്നു.

NO COMMENTS

LEAVE A REPLY