ചെർപ്പുളശ്ശേരി പൊട്ട ചിറയിൽ സിപിഎം – ബിജെപി സംഘർഷം

ശനിയാഴ്ച രാത്രിയിലാണ് ചെർപ്പുളശ്ശേരി പൊട്ടചിറയിലും, എഴുവന്തലയിലും അക്രമണ പരമ്പര അരങ്ങേറിയത്. രാത്രി 7 മുതൽ 12 വരെ നടന്ന അക്രമണ പരമ്പരയിൽ 6 സിപഎം പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് സിപിഎം പ്രവർത്തകരുടെയും, രണ്ട് ബിജെപി പ്രവർത്തകരുടെയും, വീടുകൾക്ക് നേരെ അക്രമണമുണ്ടായി. സിപിഎം പ്രവർത്തകരുടെ 8 ബൈക്കുകൾ കത്തി നശിച്ച നിലയിലാണ്.

പരിക്കേറ്റവരെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പികെ. ശശി എംഎൽഎ ഉൾപെടെയുള്ള നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY