ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേ ക്യാമ്പൈന് ആശംസകളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസ്.കോം സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

ട്വന്റിഫോർ ന്യൂസ്.കോമും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഫഌവേഴ്‌സ് ടിവി അങ്കണത്തിൽ വെച്ച് നടക്കും. രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമായാണ് ന്യൂസ് പോർട്ടൽ ഇങ്ങനെയൊരു ക്യാമ്പൈൻ നടത്തുന്നത്.

REGISTER HERE FOR DONORSDAY

NO COMMENTS

LEAVE A REPLY