ട്വന്റിഫോർന്യൂസ് വെബ് സൈറ്റ് സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് ഡേയ്ക്ക് വൻ ജനപിന്തുണ.

blood donation

നാളെ(ചൊവ്വ) ട്വന്റിഫോർ ന്യൂസ് വെബ്‌സൈറ്റ് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പായ ഡോണേഴ്‌സ് ഡേ’യ്ക്കാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും അടക്കം നിരവധി വ്യക്തികളുടെ പിന്തുണ ഉറപ്പായത്. ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് ട്വന്റിഫോർ ന്യൂസ് വെബ്‌സൈറ്റ് ഐ.എം.എ.യുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നത്.

പിണറായി വിജയൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമേ   കൊച്ചി മേയർ സൗമിനി ജെയിൻ , എം എൽ എ  ഹൈബീ ഈഡൻ,  സി പി എം എറണാകുളം ജില്ലാ സെക്രടറി  പി. രാജീവ് എന്നിവരും ഡോണേഴ്‌സ് ഡേയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. സിനിമാ താരങ്ങളായ ജയറാം, കനിഹ, അപർണ്ണ നായർ, വിനയ് ഫോർട്ട് , സരയു, ഗായിക കെ.എസ്. ചിത്ര എന്നിവരാണ് ഡോണേഴ്‌സ് ഡേയ്ക്ക് ആശംസയുമായി എത്തിയത്.

പരിപാടി അനൗൺസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പ്രമുഖർ പരിപാടിയ്ക്ക് ആശംസകളുമായി എത്തി. അതിനുപുറമെ കോളേജ് വിദ്യാർത്ഥികൾ മുതൽ വിരവധിപേർ രക്തദാന സന്നദ്ധത അറിയിച്ച് ഓഫീസുമായി ബന്ധപ്പെട്ടിട്ടുമുണ്ട്.
ഫ്‌ളവേഴ്‌സ് ടിവിയുടെ അങ്കണത്തിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് രക്തദാനത്തിന് സൗകര്യമൊരുങ്ങുക.

REGISTER HERE FOR DONORSDAY

NO COMMENTS

LEAVE A REPLY