പൊതു വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാര്‍

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസുകളും ഹൈടെക്ക് സംവിധാനവും കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയ്ക്ക് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്മാര്‍ട് ക്ലാസുകള്‍ കൊണ്ടുവരാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രവാസിക്കൂട്ടായ്മകള്‍ എന്നിവരുടെ സഹായം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്ന പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍.

NO COMMENTS

LEAVE A REPLY