ബസ്സിൽ വച്ച് ഭർത്താവ് ചൂണ്ട കൊണ്ട് ഭാര്യയുടെ കഴുത്തറുത്തു

വിഴിഞ്ഞത്ത് ബസ്സിൽ വച്ച് ഭർത്താവ് ചൂണ്ട കൊണ്ട് ഭാര്യയുടെ കഴുത്തറുത്തു. വിഴിഞ്ഞം സ്വദേശി യേശുദാസാണ് ഭാര്യ ടെസ്സയുടെകഴുത്തിൽ ചൂണ്ട കൊണ്ട് മുറിവേൽപ്പിച്ചത്. ബസ്സിൽ വച്ചാണ് യേശുദാസ് ഭാര്യയുടെ കഴുത്ത് അറുത്തത്. സാരമായി പരിക്കേറ്റ സ്ത്രീയെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യേശുദാസിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ്സിൽ നിന്നും ഇവരുവരും വഴക്കിട്ടതിനെ തുടർന്നാണ് കൈയ്യിൽ കരുതിയിരുന്ന ചൂണ്ട ഉപയോഗിച്ച് യേശുദാസ് ടെസ്സയെ ആക്രമിച്ചത്.

NO COMMENTS

LEAVE A REPLY