ഇന്ത്യയിലെ ആദ്യ ഹാർലിക്വിൻ ബേബി നാഗ്പൂരിൽ

0

ഇന്ത്യയിൽ ഇതാദ്യമായാണ് അപൂർവ്വ ജനിതക രോഗമായ ‘ഹാർലിക്വിൻ ഇച്തിയോസിസ’് ബാധിച്ച് ഒരു കുഞ്ഞ് ജനിക്കുന്നത്. അമരാവതി സ്വദേശിയായ 23 വയസ്സുകാരിയാണ് ലത മങ്കേഷ്‌കർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഈ അസുഖം ബാധിച്ച പെൺകുഞ്ഞിന് ജന്മം കൊടുക്കുന്നത്.

30,000 പേരിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിലുള്ള രോഗം കാണാറുള്ളു. ശരീരത്തന്റെ ഭൂരിഭാഗത്തും തൊലിയില്ലാത്ത അവസ്ഥയാണ് ‘ഹാർലിക്വിൻ ഇച്തിയോസിസ്’. ഇത്തരത്തിലുള്ള കുട്ടികളുടെ ആന്തരീകാവയവങ്ങൾ പുറത്ത്് കാണാൻ കഴിയും. കൈപത്തിയും, കാൽവിരലുകളും, ചെവികളും ഇവർക്ക് ഉണ്ടാകില്ല. കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാംസ കഷണങ്ങും, മൂക്കിന് പകരം രണ്ട് ദ്വാരവും മാത്രമാണ് ഉണ്ടാകുക.

തൊലി ഇല്ലാത്ത് കൊണ്ട് തന്നെ ഇത്തരം കുട്ടികളുടെ ശരീരത്ത് ബാക്ടീരിയകളും, മറ്റ് രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യതകൂടുതലാണ്. മാത്രമല്ല, ശരീരത്തിൽ എപ്പോഴും ഈർപ്പം നിലനിറുത്തുകയും വേണം. ഇതിനായി പെട്രോളിയം ജെല്ലിയോ, വെളിച്ചെണ്ണയോ ആണ് ഉപയോഗിക്കുന്നത്.

ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ അധികം നാൾ ജീവിച്ചിരിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷേ 1984 ൽ പാകിസ്താനിൽ ഇതേ രോഗവുമായി ജനിച്ച കുട്ടി 2008 വരെ ജീവിച്ചിരുന്നു. 1750 ൽ അമേരിക്കയിലാണ് ഈ രോഗാവസ്ഥ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe