കനയ്യ കുമാർ കേരളത്തിൽ എത്തി

0

ജെ എൻ യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ കേരളത്തിൽ. സിപിഎമ്മിന്റേയും എഐഎസ്എഫിന്റെയും പരിപാടികളിൽ പങ്കെടുക്കാനാണ് കനയ്യ കേരളത്തിലെത്തിയത്.

ഇഎംഎസ് ജൻമദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ സംഘടിപ്പിച്ച ഇഎംഎസ് സ്മൃതിയിൽ വൈകീട്ട് ‘സ്വാതന്ത്രത്തിന്റെ പുതുചക്രവാളങ്ങൾ തേടുന്ന യുവത’ എന്ന വിഷയത്തിൽ കനയ്യ പ്രസംഗിക്കും.

ഫാസിസത്തിനെതിരെ രാജ്യവാപകമായി നടക്കുന്ന കാമ്പൈന്റെ ഭാഗമായി എറണാകുളം ടൗൺഹാളിൽ എഐഎസ്എഫ് സംഘടിപ്പിക്കുന്ന ആസാദി സംഘമം കനയ്യ ഉദ്ഘാടനം ചെയ്യും.

സ്റ്റാന്റ് വിത്ത് ജെഎൻ.യു എന്ന മുദ്രാവാക്യമുയർത്തിയാണ് ആസാദി സംഘമം സംഘടിപ്പിക്കുന്നത്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട് ജിഷയുടെ അമ്മയെ നാളെ രാവിലെ കനയ്യ സന്ദർശിക്കും.

Comments

comments

youtube subcribe