മെത്രാൻ കായൽ, ആറന്മുള പ്രദേശത്ത് സർക്കാർ ചെലവിൽ കൃഷിയിറക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ

വിവാദമായ മെത്രാൻ കായലിലും ആറൻമുള വിമാനത്താവള പ്രദേശത്തും സർക്കാർ ചെലവിൽ കൃഷിയിറക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ. കൃഷി മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും നടത്തിയ ചർച്ചയിൽ മെത്രാൻ കായലിലും ആറൻമുളയിലും കൃഷിവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൃഷി ഇറക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഈ മാസം 17 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി വകുപ്പ് സെക്രട്ടറിയ്ക്ക നിർദ്ദേശം നൽകി.

യു ഡി എഫ് സർക്കാറിന്റെ കാലത്ത് മെത്രാൻ കായൽ പദ്ധതിയിൽ ഏറ്റവും കൂടുതൽ വിമർശിച്ചയാളായിരുന്നു മന്ത്രി. സർക്കാർ ചെലവിൽ മെത്രാൻ കായലും ആറൻമുളയും കാർിക സമൃദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY