മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് മുസ്ലീം ലീഗ് നേതാക്കൾ

പിണറായി ഗുരുതുല്യനെന്ന് എം കെ മുനീർ ആളാകെ മാറിപ്പോയെന്ന് പി വി അബ്ദുൾ വഹാബ്

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന സെക്രട്ടറിയും എംപിയുമായ പി വി അബ്ദുൾ വഹാബും ഡോ. എം കെ മുനീർ എംഎൽഎയുമാണ് പിണറായിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വളരെ നേരത്തേ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നു പിണറായി വിജയനെന്ന് പി വി അബ്ദുൾ വഹാബ്. കൂടെ യാത്ര ചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ സ്വഭാവം മനസ്സിലാകുക എന്ന പ്രവാചക വചനം അനുസ്മരിച്ചാണ് വഹാബ് പിണറായിയെ പ്രകീർത്തിച്ചത്.

പിണറായിയുടെ കൂടെ ഒട്ടേറെ യാത്രചെയ്തിട്ടുണ്ട്. കൈരളി ചാനലിൽ പണമിടപാട് നടത്തിയിട്ടുമുണ്ട്. അപ്പോഴൊക്കെ പിണറായിയുടെ സ്വഭാവ ഗുണം തന്നെ ആകർഷിച്ചെന്നും പി വി അബ്ദുൾ വഹാബ് പറഞ്ഞു. പഴയ ആളൊന്നുമല്ല പിണറായി, അദ്ദേഹം ആളാകെ മാറിപ്പോയി എന്നും വഹാബ്.

പിണറായി തനിക്ക് ഗുരുതുല്യനാണെന്ന് എം കെ മുനീർ പറഞ്ഞു. അദ്ദേഹത്തിൻെ മതനിരപേക്ഷ പ്രശംസനീയമാണെന്നും രാഷ്ട്രീയമായി വിരുദ്ധ ചേരിയിലെങ്കിലും തനിക്കുള്ള ബന്ധം വലുതാണെന്നും മുനീർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews