പ്രിയങ്ക ചോപ്ര ടീൻ സീരീസ് പുരസ്‌കാര പട്ടികയിൽ

അമേരിക്കൻ ടി വി പരമ്പരയായ ക്വാന്റികോയുടെ 2016 ലെ ടീൻ സീരീസ് പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ടി വി ബ്രേക്ക് ഔട്ട് സ്റ്റാർ കാറ്റഗറി വിഭാഗത്തിൽ അന്തിമ പട്ടികയിലാണ് പ്രിയങ്കയുടെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

ടീൻ ചോയിസിന് നന്ദി എന്ന് ഇതിനോട് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

ജൂലൈ 13 ന് ലോസ് എഞ്ജൽസിൽ നടക്കുന്ന ചടങ്ങിലാണ് ടീൻസ് ചോയ്‌സ അവാർഡ് സമ്മാനിക്കുക. പ്രിയങ്കയ്ക്ക് നേരത്തേ ഫേവറിറ്റ് ആക്ട്രസ് പുരസ്‌കാരവും ലഭിച്ചിരുന്നു. 2016 ലെ പീപ്പിൾസ് ചോയ്‌സസ് അവാർഡിലൂടെയായിരുന്നു പ്രിങ്ക ഈ പുരസ്‌കാരത്തിന് അർഹയായത്.

NO COMMENTS

LEAVE A REPLY