സിഖ് കൊലക്കേസ് വീണ്ടും അന്വേഷിക്കുന്നു

സിഖ് കൊലക്കേസുകളിലെ 75 കേസുകൾ വീണ്ടും അന്വേഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. തെളിവില്ലെന്ന കാരണം പറഞ്ഞ് ഡൽഹി പോലീസ് അന്വേഷണം അവസാനിപ്പിച്ച 241 കേസുകളിലെ 75 കേസുകളാണ് വീണ്ടും അന്വേഷിക്കാൻ പോകുന്നത്.
1984 ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ 3,325 പേരാണ് മരിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. 2015ലാണ് ഈ മൂന്നംഗ അന്വേഷണസംഘത്തെ നിയമിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാൾ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചിരുന്നു.

NO COMMENTS

LEAVE A REPLY