പകൽ നേരത്തെ ട്രെയിനിലെ സ്ലീപ്പർ യാത്ര. റിസർവേഷൻ നിരക്ക് ഇനിമുതൽ നിർബന്ധം.

jatt protest trains banned deviated

ട്രെയിനുകളിൽ പകൽ സമയത്ത് അനുവദിക്കുന്ന സ്ലീപ്പർ ടിക്കറ്റിന് റിസർവേഷൻ നിരക്ക് 20 രൂപ ഇനി നിർബന്ധമായും നൽകണം. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ റെയിൽവേസ്റ്റേഷനുകളിലേയും കമേഴ്‌സ്യൽ വിഭാഗത്തിന് എത്തി.
സാധാരണ പകൽനേരം യാത്രചെയ്യുമ്പോൾ സ്ലീപ്പർ ടിക്കറ്റിനൊപ്പം 20 രൂപയുടെ റിസർവേഷൻ നിരക്ക് വാങ്ങുന്നുണ്ടെങ്കിലും ഇത് സ്ലീപ്പർ ടിക്കറ്റിൽ പ്രിന്റ് ചെയ്യാറില്ല. പകരം 20 രൂപയുടെ ഒരു ടിക്കറ്റ് നൽകാറായിരുന്നു പതിവ്. എന്നാൽ പല സ്റ്റേഷനുകളും ഇത് നൽകാറുണ്ടായിരുന്നില്ല. ചില സ്റ്റേഷനുകളിൽ വാങ്ങുകയും മറ്റിടങ്ങളിൽ വാങ്ങാതിരിക്കുകയും ചെയ്യുന്ന പരാതി വ്യാപകം ആയതോടെയാണ് ടിക്കറ്റ് നിർബന്ധമാക്കാൻ കാരണമായത്.

NO COMMENTS

LEAVE A REPLY