ഒരു തടാകത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 4000 മദ്യക്കുപ്പികള്‍ !!

കോയമ്പുത്തൂരിലെ സിംഗാനല്ലൂര്‍ തടാകത്തില്‍ നിന്ന് എന്‍ ജി ഒ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് നാലായിരം മദ്യക്കുപ്പികള്‍. ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് തടാകം വൃത്തിയാക്കിനിറങ്ങിയപ്പോഴാണ് പ്ലാസ്റ്റിക്ക് വേസ്റ്റുകളോടൊപ്പം ഒഴിഞ്ഞ മദ്യക്കുപ്പികളും ഇവരുടെ ശ്രദ്ധയില്‍പെട്ടത്. അതോടെ തൊട്ടടുത്ത ദിവസം തന്നെ മദ്യക്കുപ്പികള്‍ ശേഖരിക്കാനായി മാറ്റിവയ്ക്കുകയായിരുന്നു. ആനിമല്‍ റെസ്ക്യൂസ്, ഗ്രീന്‍ ഗ്ലോബല്‍ ട്രസ്റ്റ്, അഗ്നി സിറകുകള്‍, സിക്ത്ത് സെന്‍സ് ഫൗണ്ടേഷന്‍ തുടങ്ങിയ ആറോളം സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തരാണ് തടാകം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്.

NO COMMENTS

LEAVE A REPLY