കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്.

0

കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കശുവണ്ടി കോര്‍പ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരനടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ്. കഴിഞ്ഞ ഓണത്തിന് 2000ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.

Comments

comments

youtube subcribe