വ്യാജ തേയില വ്യാപകം ; ഹോട്ടലിൽ നിന്നു ചായ കുടിക്കുന്നവർ ഭീതിയിൽ

അരവിന്ദ് വി

ഭക്ഷ്യസുരക്ഷാ വകുപ്പ്  നടത്തിയ റൈഡ്കളിൽ മാരകമായ വ്യാജ തേയിലയുടെ വൻ ശേഖരമാണ് പിടികൂടുന്നത്. റൈഡ് വ്യാപകമാക്കുമെന്ന് അധികൃതർ പറയുന്നുവെങ്കിലും ഇതിനെ ചെറുക്കുന്നതിൽ പൊതു ജനങ്ങള്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോൾ അമൃതം , മയൂരി എന്നിങ്ങനെ ചില പേരുകളിലാണ് ഇത് വിപണിയിൽ എത്തുന്നത്. എന്നാൽ എന്തെല്ലാം പേരുകളിൽ ഇത് സൂപ്പർമാര്ക്കറ്റുകളിലും ചായക്കടകളിലും എത്തുന്നുണ്ട് എന്ന് ആര്ക്കറിയാം ? ഒരു ഹോട്ടലിലെക്കോ ചായക്കടയിലെക്കോ കടന്നു ചെന്ന് ചായയ്ക്ക് പറയുമ്പോൾ എന്ത് ചായപ്പൊടിയാണ്  അവിടെ ഉപയോഗിക്കുന്നതെന്ന് ചോദിക്കാൻ കൂടി കഴിയണം. അല്ലങ്കിൽ ചായ വീട്ടിൽ നിന്നും കുടിച്ചാൽ മതി.

ചില റൈഡ് വിവരങ്ങൾ

tea 1കേരളത്തിലെ രണ്ടു ഇടങ്ങളിൽ നിന്ന് മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പിടി കൂടിയത് 8000 കിലോ വ്യാജ തേയില ആണ്. നഗരത്തിനടുത്ത് നൂറണി പട്ടാണിത്തെരുവ്  പറതെരുവില്‍ വീട് വാടകക്കെടുത്ത് വ്യാജ ചായപ്പൊടി നിര്‍മിച്ച് വില്‍പന നടത്തിയ രണ്ടുപേരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവിടെനിന്ന്  മാത്രം 5000 കിലോ വ്യാജ തേയിലയും കണ്ടെടുത്തു. വില്‍പന നടത്തിയ മുഹമ്മദ് ഇക്ബാല്‍, ശ്രീധരന്‍ എന്നിവരെയാണ് പിടികൂടി.

പാലക്കാട് നഗരത്തിലെ ചെറുകിട ഹോട്ടലുകള്‍ക്കും ചായക്കടകള്‍ക്കും പുറമെ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാജ ചായപ്പൊടി ലേബലിട്ട് വില്‍പന നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി പാലക്കാട് നഗരത്തിലെ ചില പ്രമുഖ ഹോട്ടലുകളിലും ഇവര്‍ ചായപ്പൊടി വിറ്റിരിക്കുന്നതായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കിലോക്ക് 130 രൂപക്കാണ് വില്‍പന. കമ്പനി തേയിലക്ക് കിലോക്ക് 200 രൂപ വരെ വിലയുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയന്റ് കമീഷണര്‍ ഡി. ശിവകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

തൃശൂര്‍ മണ്ണുത്തിയില്‍ വാടകവീട് കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാജ തേയില നിര്‍മാണകേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയിഡ് നടന്നപ്പോൾ  3000 കിലോ വ്യാജ തേയിലയുമായി കൊഴിഞ്ഞാമ്പാറ സ്വദേശി മണികണ്ഠനെ പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരുന്ന നിലവാരം കുറഞ്ഞ തേയില കൃത്രിമ നിറം നല്‍കിയാണ് ഇയാള്‍ വിപണിയിലത്തെിച്ചിരുന്നത്. ഇത്തരത്തില്‍ നിര്‍മിച്ചിരുന്ന കൃത്രിമ തേയില കിലോക്ക് 160 രൂപക്കാണ് വിറ്റിരുന്നത്. ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ ഏഴ് ജോലിക്കാരുമുണ്ടായിരുന്നു. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ് തേയിലക്ക് നിറം നല്‍കാന്‍ ഉപയോഗിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കടുപ്പത്തിൽ ഒരു ‘വിഷം’ …

tea 4തേയില ഫാക്ടറികളിൽ നിന്ന് തരം തിരിച്ചു കളയുന്ന തേയില കുറഞ്ഞ വില നല്കി വാങ്ങും. ഇതിൽ ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണങ്ങിയെടുക്കും.  മാരക വിഷങ്ങളായ സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന  ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറത്തിന്റെ ലായനിയിൽ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോൾകിട്ടുന്ന തേയിലയിൽ നിന്ന് സാധാരണയിലും പലയളവ് കപ്പ്  ചായ ഉണ്ടാക്കാം. കടുപ്പമുളള  ചായപ്പൊടി ആണിത്.

പക്ഷെ ഈ വ്യാജ തേയില സ്ഥിരമായി ഉപയോഗിച്ചാൽ കാൻസർ, ലൈംഗിക ശേഷിക്കുറവ്, ലിവർ സിറോസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം…. തേയിലയിൽ ഒരു തരത്തിലുളള രാസവസ്തുക്കളും ചേര്‍ക്കാൻ നിയമം അനുവദിക്കുന്നില്ല.

നമുക്ക് തന്നെ എളുപ്പത്തിൽ പരിശോധിക്കാം

തേയിലപ്പൊടിയുടെ ഗുണമേന്മയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ പരിശോധിക്കാം. കുപ്പി ഗ്ലാസിൽ വെളളം നിറച്ച ശേഷം അതിൽ തേയിൽ ചെറുതായി ഇടുക. നിറം ചേർത്തി ട്ടുണ്ടെങ്കിൽ നിറം വെളളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. അല്ലെങ്കിൽ വെളള പേപ്പ റിൽ ചായപ്പൊടി നിരത്തി വെളളം സ്പ്രേ ചെയ്യുക. വ്യാജനെ ങ്കിൽ നിറം പെട്ടെന്ന് പേപ്പറിൽ പരക്കും.

tea 6

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE