സന്നദ്ധ രക്ത ദാനത്തിന് ഒരുങ്ങാം അണിചേരാം ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേയോടൊപ്പം.

ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക, ബോധവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈന് ഇന്ന് 9 മണിക്ക് തുടക്കമാകും. കൊച്ചി, കടവന്ത്രയിലെ ഫഌവേഴ്‌സ് അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രക്തദാന ക്യാമ്പൈനിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അവസരമൊരുക്കുക.

ട്വന്റിഫോർ ന്യൂസ് ഡോണേഴ്‌സ് ഡേ ക്യാബൈനിൽ അണിചേരൂ, സന്നദ്ധ രക്ത ദാനം പ്രോത്സാഹിപ്പിക്കൂ

REGISTER HERE FOR DONORSDAY
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe