ഇന്ത്യയുടെ ആദ്യ ഹാർലിക്വിൻ ബേബി മരിച്ചു

0

നാഗ്പൂരിൽ ജനിച്ച ഇന്ത്യയുടെ ആദ്യ ഹാർലിക്വിൻ ബേബി ഇന്നലെ മരിച്ചു.
ഹാർലിക്വിൻ ഇച്ച്തിയോസിസ് എന്ന അപൂർവ്വ രോഗം ബാധിച്ച രണ്ട് ദിവസം മാത്രം പ്രായമുള്ള ഈ പെൺകുട്ടി ശനിയാഴ്ച്ചയാണ് ലതാ മങ്കേഷ്‌കർ മെഡിക്കൽ കോളേജിലാണ് ജനിച്ചത്. ജനിച്ച് അൽപ്പ സമയം കഴിഞ്ഞപ്പോൾ തന്നെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

30,000 പേരിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിലുള്ള രോഗം കാണാറുള്ളു. ശരീരത്തന്റെ ഭൂരിഭാഗത്തും തൊലിയില്ലാത്ത അവസ്ഥയാണ് ‘ഹാർലിക്വിൻ ഇച്തിയോസിസ്’. ഇത്തരത്തിലുള്ള കുട്ടികളുടെ ആന്തരീകാവയവങ്ങൾ പുറത്ത്് കാണാൻ കഴിയും. തൊലി ഇല്ലാത്ത് കൊണ്ട് തന്നെ ഇത്തരം കുട്ടികളുടെ ശരീരത്ത് ബാക്ടീരിയകളും, മറ്റ് രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യതകൂടുതലാണ്.

ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ അധികം നാൾ ജീവിച്ചിരിക്കാറില്ലെന്നാണ് പറയപ്പെടുന്നതെങ്കിലും 1984 ൽ പാകിസ്താനിൽ ഇതേ രോഗവുമായി ജനിച്ച കുട്ടി 2008 വരെ ജീവിച്ചിരുന്നു.

Comments

comments

youtube subcribe