കനലാട്ടത്തിനിടെ ആറ് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു

0

പഞ്ചാബിലെ ജലന്ധറിൽ കനലാട്ടത്തിനിടെ പിതാവിന്റെ കയ്യിൽനിന്ന് കനലിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരൻ കാർത്തികിന് ഗുരുതര പൊള്ളലേറ്റു. ദേവ പ്രീതിക്കുവേണ്ടി നഗ്ന പാദരായി കനലിലൂടെ നടക്കുന്ന ആചാരമാണ് കനലാട്ടം. കുഞ്ഞിനെ എടുത്ത് കനലിലൂടെ നടക്കുന്നതിനിടയിൽ അച്ഛൻ നിലതെറ്റി വീഴുകയായിരുന്നു. ആറുവയസ്സുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പിതാവിനും സാരമായി പൊള്ളലേറ്റു.

കുട്ടിക്ക് 25 ശതമാനം പൊള്‌ലലേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കാർത്തികിന്റെ അച്ഛന് 15 ശതമാനവും. ജലന്ധറിലെ കാസി മണ്ടിയിലുള്ള മാ മാരിയമ്മ ക്ഷേത്ര സന്നിധിയിലാണ് കനലാട്ടം ആചരിച്ചിരുന്നത്. 600 ലേറെ പേർ ആചാരത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്.

കഴിഞ്ഞ വർഷം സമാന രീതിയിലുള്ള അപകടം നടന്നിരുന്നു. ബി ജെ പി എംഎൽഎ മനോരഞ്ജൻ കാലിയ നഷ്ടപരിഹാരമായി കാർത്തികിന്റെ കുടുംബത്തിന് 10,000 രൂപ ദനസഹായമായി നൽകി.

Comments

comments

youtube subcribe