ജിഷയുടെ അമ്മയെ കാണാൻ കനയ്യ പെരുമ്പാവൂരിലെത്തി

പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാർ എത്തി. ഉപാധ്യക്ഷ ഷെഹല റാഷിദ് സോറയ്‌ക്കൊപ്പമാണ് കനയ്യ പെരുമ്പാവൂരിലെത്തിയത്.

എംഎൽഎ രാജൻ, ജെഎൻയു വിദ്യാർത്ഥികൂടിയായ എംഎൽഎ മുഹമ്മദ് മുഹ്‌സിൻ എന്നിവരും കനയ്യക്കൊപ്പം പെരുമ്പാവൂരിലെത്തി. സ്വന്തമായൊരു വീടോ സുരക്ഷിതത്വമോ ഇല്ലാതെ ജിഷയെപ്പോലെ അനേകം പെൺകുട്ടികൾ ചുറ്റും ജീവിക്കുമ്പോൾ, ജാതികൊണ്ട് മാത്രം ഇവർഅവഗണികപ്പെടുമ്പോൾ അതിശക്തിയായി തങ്ങളുടെ പോരാട്ടം തുടരുമെന്നും കനയ്യ കുമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY