ചാലക്കുടിക്കാരൻ പ്രിജിത്തിന് ഇനി ഫിലിപ്പീൻസുകാരി ഹാർമി കൂട്ട്

ചാലക്കുടിക്കാരൻ ഓടാട്ടിൽ പ്രജിത്തിന്റെയും ഫിലിപ്പീൻസുകാരി ഹാർമിയുടെയും പത്തുവർഷത്തെ പ്രണയ സാക്ഷാത്കാരത്തിന് ചാലക്കുടിയിലെ എസ് എൻ ട്രസ്റ്റ് ഹാൾ വേദിയായി. രാജ്യാതിർത്ഥിയും കടന്നുള്ള ആകാശ പ്രണയത്തിന് ബന്ധുമിത്രാദികളും നാട്ടുകാരും സാക്ഷിയായി.

ഹാർമി എയർഹോസറ്റസ് ആണ്. പ്രിജിത്ത് ദുബൈ ഫെയർമൗണ്ട് ഹോട്ടൽ മാനേജരും. എമിറേറ്റ്‌സിൽവെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹത്തിന് ഹാർമിയുടെ സഹോദരനുമെത്തിയിരുന്നു.

പ്രിജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യനും അമ്മ വത്സലയ്ക്കും പൂർണ സമ്മതം. മേലൂർ പോസ്റ്റ് ഓഫീസ് റിട്ട. പോസ്റ്റുമാസ്റ്ററാണ് പ്രിജിത്തിന്റെ അച്ഛൻ.  ഇതോടെ ഫിലിപ്പീൻസിലെത്തി ഹാർമിയുടെ വീട്ടുകാരെയും കണ്ടു പ്രിജിത്ത്. അങ്ങനെ കഴിഞ്ഞ വർഷം മാർച്ച് 16 ന് നിശയവും നടത്തി.

NO COMMENTS

LEAVE A REPLY