ഗര്‍ഭിണിയ്ക്ക് ഹാജറില്‍ ഇളവ്‍ നല്‍കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി.

0

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഹാജര്‍ കുറവായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാജര്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഗര്‍ഭധാരണം അപ്രതീക്ഷിതമോ യാദൃശ്ചികമോ അല്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമുണ്ടായിട്ടും അത് ചെയ്യാതെ പരീക്ഷാ മാനദണ്ഡങ്ങളില്‍ ഇളവിന് അപേക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇത് മാതൃത്വത്തിന്റെ മൂല്യങ്ങളെ തള്ളിപ്പറയല്‍ അല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. വയനാട് മാനന്തവാടി സ്വദേശിനി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷയെഴുതാന്‍ 75ശതമാനം ഹാജരായിരുന്നു വേണ്ടത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ ഹാജര്‍ നില 45 ശതമാനമായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് കോടതി തള്ളി.

Comments

comments