കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്കുനേരെ ആർഎസ്എസ് ആക്രമണം

നെല്ലായയിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ച കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണവും ഭീഷണിയും.

ദൃശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ ടി വി, സിറ്റി ചാനൽ തുടങ്ങിയ മാധ്യമങ്ങളുടെ നേരെയാണ് ആക്രമണവും ഭീഷണയും ഉണ്ടായത്. പ്രതികളെ കോടതിലേക്ക് കൊണ്ടുപോകാനിരിക്കെ കോടതി വളപ്പിൽ പോലീസുകാർ നോക്കി നിൽക്കെയാണ് സംഭവം.

ആക്രമണത്തിൽ റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ടർ ശ്രീജിത്തിന് പരിക്കേറ്റു. ആർഎസ്എസ് പ്രവർത്തകർ മാധ്യമപ്രവർത്തകരുടെ കഴുത്ത് ഞെരിച്ച് ആക്രമിക്കുകയായിരുന്നു.

‘ഒരു എംഎൽഎയും എംപിയും ഇല്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്, വെട്ടിനിരത്തിയിട്ടുണ്ട്, തീർത്തുകളയും’ എന്നാക്രോശിച്ചാണ് ബൈക്കിലെത്തിയ രണ്ട് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.

 

NO COMMENTS

LEAVE A REPLY