കൊല്ലത്ത് കോടതിയിലെ ബോംബ് സ്ഫോടനവും ആട് ആന്റണിയും തമ്മില്‍ ബന്ധം?

കൊല്ലത്ത് ഇന്ന് രാവിലെ കോടതി വളപ്പില്‍ നടന്ന ബോംബ് സ്ഫോടനം ആട് ആന്റണിയെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ച ഉടനെ. പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വിചാരണ ഇന്നലെയാണ് ആരംഭിച്ചത്. ഇന്നത്തെ വിചാരണയ്ക്കായി ആട് ആന്റണിയെ കോടതിയിലെത്തിച്ച ഉടനെയായിരുന്നു സ്ഫോടനം. പോലീസ് ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പായിരുന്നു ഇത്. ഒരാള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സംഭവം ആസൂത്രിതമാണെന്ന് ഐ ജി മനോജ് എബ്രഹാമും പ്രതികരിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ വധിച്ച കേസില്‍ പ്രത്യേക പോലീസ് സംഘമാണ് മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ആട് ആന്റണിയെ പിടികൂടിയത്.

 

NO COMMENTS

LEAVE A REPLY