തുറങ്കിലടയ്ക്കണം ഈ ഭ്രാന്തന്മാരെ

ലീൻ ബി. ജെസ്മസ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ മത്സരിക്കുന്ന ‘മതവെറിയൻ നേതാവ്’ ഡൊനാൾഡ് ട്രംപിന്റെ പിറന്നാൾ കേക്ക് മുറിക്കൽ കഴിഞ്ഞ ദിവസം ഡെൽഹിയിൽ നടന്നിരുന്നു. അമേരിക്കയിൽ നിന്ന് മുസ്ലിം സമുദായാംഗങ്ങളെ പുറത്താക്കണമെന്ന വാദമുയർത്തുന്ന പുതിയ ചെകുത്താനാണ് ട്രംപ്.

ജൂൺ പതിനാലിന് എഴുപത് വയസ്സ് തികഞ്ഞ ട്രംപിന് ഇന്ത്യയിലെ ഹിന്ദുസേനാ വാനരന്മാരാണ് പിറന്നാൾ കേക്ക് മുറിച്ച് നൽകിയത്. തോക്കേന്തി നിൽക്കുന്ന ട്രംപിന്റെ ഫ്‌ളക്‌സ് സ്ഥാപിച്ച് അയാളുടെ വായിലേക്ക് കേക്ക് മുറിച്ച് നൽകി, ആരവം മുഴക്കിയ ഹിന്ദുസേന ഈ ചടങ്ങിലൂടെ ഒരു വെല്ലുവിളി ഉയർത്തുന്നു. ഇന്ത്യയും തങ്ങളുടെ ‘ടാർഗറ്റ് ഏരിയ’ ആണെന്ന ഐഎസ്സിന്റെ ഫത്വ ഇറങ്ങിയിട്ട് അധികദിവസമായിട്ടില്ല. ബാബ്‌റി മസ്ജിദ് തകർത്ത്, ഇന്ത്യയെ മുസ്ലിം തീവ്രവാദികളുടെ വിളനിലമാക്കിമാറ്റിയ ഹൈന്ദവ തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ് കഴിഞ്ഞ ദിവസം ഡെൽഹിയിൽ കണ്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 295 സെക്ഷനുകൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. ഹൈന്ദവ വർഗ്ഗ വെറിയന്മാർക്ക് മുമ്പിൽ ഈ നിയമങ്ങൾ കണ്ണടയ്ക്കുന്നുവെന്ന് മാത്രം. ഇന്ത്യയിൽ ഇന്ന് വളരുന്ന അഥവാ വളർത്തപ്പെടുന്ന മത അസിഹിഷ്ണുതകൾ നമ്മെ കൊണ്ടെത്തിക്കുക ഭീകരാക്രമണത്താൽ വേട്ടയാടപ്പെടുന്ന ലോകത്തെ ചില മതരാഷ്ട്രങ്ങളുടെ പട്ടികയിലേക്കായിരിക്കും. ഇതിന് തടയിടാൻ മതവിദ്വേഷം ആഘോഷമാക്കുന്ന ഭ്രാന്തൻ സംഘങ്ങളെ ഒന്നടങ്കം തുറങ്കിലടച്ചേ മതിയാകൂ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE