Advertisement

ഗിർ നാഷണൽ പാർക്കിൽ ഇനി വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല

June 15, 2016
Google News 0 minutes Read

വർഷകാലമായതോടെ ഗിർ നാഷണൽ പാർക്ക് നിശ്ചിത കാലത്തേക്ക് അടച്ചിടും. ജൂൺ 16 മുതൽ ഒക്ടോബർ 15 വരെയാണ് പാർക്ക് അടച്ചിടുക.

വർഷക്കാലമാണ് മിക്ക മൃഗങ്ങളുടെയും ഇണ ചേരൽ സമയം. ഈ കാലയളവിൽ അവരുടെ സ്വകാര്യത നിലനിർത്താനാണ് വിനോദ സഞ്ചാരികളെ പാർക്കിൽ പ്രവേശിപ്പിക്കുന്നതിന് അനിശ്ചിതകാല വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ നവാൽ അപാർനാഥി പറഞ്ഞു. എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടാറുണ്ടെന്നും അധികൃതർ.

സിംഹങ്ങൾ, പുലികൾ, വിവിധ തരം പക്ഷികൾ എന്നിവയുടെ ഇണ ചേരൽ സമയമാണ് ജൂൺ മുതൽ ഒക്ടോബർവരെയുള്ള മാസങ്ങൾ.

ഏഷ്യാറ്റിക് സിംഹങ്ങൾ കാണപ്പെടുന്ന ഒരേ ഒരു സ്ഥലമാണ് ഗുജ്‌റാത്തിലെ ഗിർ വനം. അതുകൊണ്ടുതന്നെ ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.  കഴിഞ്ഞ ഒക്ടോബർ വരെ 5.20 ലക്ഷം ഇന്ത്യൻ സഞ്ചാരികളും 7000 ഓളം വിദേശികളുമാണ് ഇവിടെയെത്തിയത്. 10.71 കോടി രൂപയായിരുന്നു ഇവരിൽനിന്നുള്ള വരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here