അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിർത്താൻ വഴി തേടി ജയ്റ്റ്‌ലി

രാജ്യത്ത് അവശ്യസാധന വില കുതിച്ചുയരുമ്പോൾ വില പിടിച്ചുനിർത്താൻ വഴി തേടി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു.

കൃഷി മന്ത്രി രാധാ മോഹൻ, വാണിജ്യകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, നഗര വികസന മന്ത്രി വെങ്കയ്യ നായിഡു, രാംവിലാസ് പാസ്വാൻ എന്നിവരുടെ യോഗമാണ് ജെയ്റ്റ്‌ലി വിളിച്ചുചേർത്തത്. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള അടിയന്തിര നടപടിയാണ് യോഗം ചർച്ച ചെയ്യുന്നത്. വില പിടിച്ചു നിർത്തുന്നതിൽ ഉടൻ ഇടപെടണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. പച്ചക്കറി വില വർദ്ധനയാണ് ഏറ്റവും വലിയ വെല്ലുവിളി.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ധാന്യങ്ങൾ ഇറക്കുമതി ചെയ്യാനും സബ്‌സിഡി നിരക്കിൽ പൊതുവിപണിയിൽ ലഭ്യമാക്കാനുമുള്ള നടപടികളാണ് ജയ്റ്റ്‌ലി വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY