Advertisement

അമേരിക്കയെ ലക്ഷ്യമിടുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന് ഒബാമ

June 15, 2016
Google News 0 minutes Read

അമേരിക്കയെ ലക്ഷ്യമിടുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ഫ്‌ളോറിഡയിലെ ഓർലാൻഡോ നിശാക്ലബ്ബിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ മുന്നറിയിപ്പ്. ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം നടത്തി പ്രതികരണത്തിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്.

ഐഎസ് ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാക്കുമെന്നും ഒബാമ പറഞ്ഞു. 120ൽ അധികം പ്രധാന ഐഎസ് നേതാക്കളെ ഇതിനോടകം പിടികൂടി. ഐഎസ് നേതാക്കളെ ഓരോരുത്തരെയായി അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒബാമ.

ഇറാഖിൽ ഐഎസ് പിടിച്ചെടുത്തിരുന്നന പകുതിയോളം സ്ഥലത്തുനിന്ന് അവരെ തുരത്തി. ഐഎസിനെതിരായ യുദ്ധത്തിൽ അവരോട് അടുത്തുകൊണ്ടിരിക്കുകയാ ണ്. സിറിയയിലും അവർ തിരിച്ചടി നേടുകയാണ്. എണ്ണപ്പാടങ്ങളുടെ നിയന്ത്രണം അവർക്ക് നഷ്ടമായി. ഇതോടെ സാമ്പത്തിക ശ്രോതസ്സുകളും ഇല്ലാതായെന്നും ഒബാമ പറഞ്ഞു.

ജൂൺ 12 ന് പുലർച്ചെയാണ് ഓർലാൻഡോയിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. 5049 പേരാണ് വെടിവെപ്പിൽ കൊല്ല പ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here