സ്ക്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

സ്ക്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം. സംസ്ഥാനത്ത് പ്രതിരോധ വാക്സിനുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളെ ചെറുക്കാന്‍ സര്‍ക്കാറാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
സ്ക്കൂളിലെ പ്രധാനാധ്യാപകനാണ് സ്ക്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഈ കണക്കെടുപ്പിന്റെ ചുമതല. ഈ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാറിന് സമര്‍പ്പിക്കുകയും വേണം. വാക്സിനേഷന്‍ എടുത്തവര്‍,എടുക്കാത്തവര്‍, പൂര്‍ത്തിയാക്കിയര്‍, വാക്സിനേഷനെ പറ്റി അറിയാത്തവര്‍ എന്നിങ്ങനെ തരം തിരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

NO COMMENTS

LEAVE A REPLY