മല്യ ഇനി പിടികിട്ടാപ്പുള്ളി.

ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ പിടികിട്ടാപ്പുള്ളി. മുബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വിജയ് മല്യക്കെതിരെ മുബൈയിലെ പണം തട്ടിപ്പ് തടയുന്നതിനുള്ള പ്രത്യേക കോടതിയില്‍ എന്‍ഫോര്‍ഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കേസിലാണ് പ്രഖ്യാപിത കുറ്റവാളിയാണെന്ന വിധി വന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി 6000കോടിയിലധികം രൂപയായാണ്  മല്യ വായ്പഇനത്തില്‍ പറ്റിയ ശേഷം നാടുവിട്ടത്.

NO COMMENTS

LEAVE A REPLY