ധനുഷ് ചിത്രം മാരിക്കുശേഷം വിജയ് യേശുദാസ് വീണ്ടും ക്യാമറയ്ക്ക് മുന്നിൽ

ധനുഷ് ചിത്രമായ മാരിയിൽ വില്ലനായ പോലീസ് വേഷവുമായി നടനെന്ന നിലയിൽ തമിഴിൽ അരങ്ങേറ്റം കുറിച്ച വിജയ് യോശുദാസ് വീണ്ടും അഭിനയിക്കാനൊ രുങ്ങുന്നു. ഇൻസ്‌പെക്ടർ അരുൺ കുമാർ എന്ന മാരിയിലെ വില്ലൻ വേഷമല്ല. 27 കാരനായ മുനീശ്വരൻ എന്ന ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. ധനശേഖർ സംവിധാനം ചെയ്യുന്ന പടൈവീരനിലാണ് വിജയുടെ നായക വേഷം.

സംവിധായകൻ ഭാരതി രാജയാണ് ചിത്രത്തിൽ പ്രതി നായക വേഷത്തിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ചിത്രത്തിന്റെ 70 ശതമാനം ഷൂട്ടിങ് പൂർത്തിയായെന്ന് വിജയ് പറയുന്നു. കമ്പം തേനി എന്നിവിടങ്ങളി ൽ ചിത്രീകരണം പൂരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY