മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Egypt aircraft

മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി ഈജിപ്ഷ്യൻ അധികൃതർ.
അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടന്നത്. ലഭ്യമായ വിവരങ്ഹളുടെ അടിസ്ഥാനത്തിൽ അവന്വേഷണ സംഘം അപകടത്തിന്റെ രേഖാ ചിത്രങ്ങൾ തയ്യാറാക്കും.

വിമാനം തകർത്തതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിമാനത്തിന്റെ ഏത് ഭാഗമാണ് കണ്ടെത്തിയതെന്നോ ഇതിൽനിന്ന് റെക്കോർഡുകൾ ലഭ്യമായോ എന്നുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസമാണ് 66 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം നടന്നത്. പാരിസിൽനിന്ന് ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു വിമാനം പകടം. ഈജിപ്ഷ്യൻ എ 320 വിമാനമാണ് തകർന്നുവീണത്.

NO COMMENTS

LEAVE A REPLY