യൂറോ കപ്പ്; അൽബേനിയക്കെതിരെ ഫ്രാൻസിന് ജയം

0

എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തി
യൂറോ കപ്പിൽ ആതിഥേയരായ ഫ്രാൻസിന് വിജയം. അൽബേനിയയുടെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലാന്റിനോടാണ് തോറ്റത്. ഫ്രാൻസ് ആദ്യ കളിയിൽ റുമാനിയയെ 2-1 ന് തോൽപ്പിച്ചിരുന്നു.

ആദ്യ പകുതിയിൽ ഗോൾ രഹിത സമനില നേടാൻ അൽബേനിയയിക്കായെങ്കിലും രണ്ടാം പകുതിയോടെ ഫ്രാൻസ് ആക്രമണം ശക്തമാക്കി. രണ്ട് ഗോളുകൾ നേടിയെങ്കിലും അൽബേനിയയുടെ പ്രതിരോധ നിരയെ തളക്കുന്നതിൽ ഫ്രാൻസ് വിജയിച്ചില്ല.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെ 90ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടുന്നത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴായിരുന്നു ഫ്രാൻസിന്റെ രണ്ടാം ഗോൾ. ആൻേ്രഡ പെറെയുടെ പാസ്സ് ദിമിത്രി പയേറ്റ് ഗോൾ ആക്കുകയായിരുന്നു.

Comments

comments