ഗാന്ധിജിയുടെ ജീവിതം ഇനി അമർചിത്രകഥാ രൂപത്തിലും

 

മഹാത്മാഗാന്ധിയുടെ ജീവിതം കോമിക് രൂപത്തിൽ പുറത്തിറങ്ങുന്നു. പുതിയതലമുറയിലേക്ക് രാഷ്ട്രപിതാവിന്റെ ജീവിതസന്ദേശങ്ങൾ എത്തിക്കുന്നതിനാണ് ചിത്രകഥാ രൂപത്തിൽ ജീവിതകഥ പുറത്തിറക്കുന്നതെന്ന് പ്രസാധകരായ നവജീവൻ ട്രസ്റ്റ് അറിയിച്ചു. 1929ൽ ഗാന്ധിജി തന്നെ രൂപീകരിച്ച പ്രസിദ്ധീകരണ സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റ്. ഇംഗഌഷ്,ഹിന്ദി,ഗുജറാത്തി തുടങ്ങി എണ്ണൂറോളം ഭാഷകളിൽ നവജീവൻ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. ബാപ്പുജിയുടെ ജീവിതകഥ ആദ്യഘട്ടത്തിൽ ഇംഗഌഷ്,ഗുജറാത്തി ഭാഷകളിലാണ് പുറത്തിറങ്ങുക. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് പുസ്തകം പുറത്തിറക്കാനാണ് പദ്ധതി. അധികം വൈകാതെ ഹിന്ദി ഭാഷയിലും പുസ്തകം വിപണിയിലെത്തും. പതിവ് അമർ ചിത്രകഥകളുടേതിൽ നിന്ന് വ്യത്യസ്തമായി ഗാന്ധിജിയുടെ തന്നെ വാക്കുകളാവും സംഭാഷണങ്ങളായി പുസ്‌കത്തിൽ ഉൾപ്പെടുത്തുക എന്നും നവജീവൻ ട്രസ്റ്റ് അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews