ഇതാ മല്ലൂസിനായി ഒരു ഒഫീഷ്യൽ സോംഗ്!!!

 

ഒരു ശരാശരി മലയാളിക്ക് ലോകത്തോട് എന്തൊക്കെ പറയാനുണ്ടാവും. തങ്ങളുടെ ഇംഗഌഷ് ഉച്ചാരണത്തെ മംഗഌഷെന്ന് കളിയാക്കുന്നതിനെക്കുറിച്ച് ബീഫിനോടും പൊറോട്ടയോടുമുള്ള ഇഷ്ടത്തെ ബീഫ് ബാൻ കൊണ്ട് ചിലർ ഒതുക്കാൻ നോക്കുന്നതിനെക്കുറിച്ച്   അളിയാ എന്ന് വിളിച്ച് പരസ്പരം അഭിസംബോധന ചെയ്യുന്നതിനെക്കുറിച്ച്……അത്തരം ചില മറുപടികളുമായി വൈറലാവുകയാണ് ‘ഐ ആം മല്ലൂ’ എന്ന സംഗീത ആൽബം.

ഉത്തരേന്ത്യക്കാരുടെ മദിരാശിവിളിയിൽ നിന്ന് മലയാളികളെ രക്ഷപെടുത്തിയത് മല്ലൂ പ്രയോഗമായിരുന്നു. ആദ്യമൊക്കെ കളിയാക്കലായി തോന്നിയിരുന്നെങ്കിലും പിന്നീടത് മലയാളികൾക്ക് ക്ഷ അങ്ങ് പിടിച്ചു. ഐ ആം എ മല്ലൂ എന്ന് ഉറച്ച് പറയുന്നതും അതുകൊണ്ടുതന്നെ. ആ ശരാശരി മലയാളിയുടെ ഇഷ്ടാനിഷ്ടങ്ങളും പൊതുശീലങ്ങളുമൊക്കെ ചേർത്തുവച്ച് ‘ഐ ആം മല്ലൂ’ എന്ന് ബാംഗഌർ മലയാളി റിനോഷ് ജോർജ് നീട്ടിപ്പാടിയപ്പോൾ യൂ ട്യൂബിലൂടെ മലയാളികൾ അതങ്ങ് ഏറ്റുപാടി. മലയാളവും ഇംഗഌഷും കൂട്ടിച്ചേർത്ത് തയ്യാറാക്കിയ ഈ റാപ്പ് സോംഗ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ഹിറ്റായിക്കഴിഞ്ഞു.

ലോകത്തെമ്പാടുമുള്ള മല്ലൂ പയ്യന്മാർക്കും പെൺകുട്ടികൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഈ ആൽബം ഒഫീഷ്യൽ മല്ലൂ സോംഗ് എന്ന ടാഗ് ലൈൻ സ്വന്തമാക്കിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY