ജിഷ വധം; പ്രതിയുമായി പോലീസ് സംഘം ആലുവയിൽ

ജിഷ വധക്കേസിലെ പ്രതി അമിയൂർ ഇസ്ലാമിനെ പോലീസ് സംഘം ആലുവയിൽ എത്തിച്ചു. ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ച പ്രതിയെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി.

കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഡിജിപി ലോക്‌നാഘ് ബെഹ്‌റ മുംബൈൽനിന്ന് ഏഴ് മണിയോടെ എത്തും. എത്തിയ ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുക.

NO COMMENTS

LEAVE A REPLY